ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആയിരുന്ന കെ. ആർ.......
പാണ്ടനാട്: പാണ്ടനാട് ലയൺസ് ക്ലബ്ബിന്റെ 2026-27 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ സി പി ജയകുമാറും, വിവിധ സേവന പദ്ധതികളുടെ ഉത്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം പി യും നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സണ്ണി പുഞ്ചമണ്ണിൽ അധ്യക്ഷത വഹിച്ചു. ......
പുന്തല ഗ്രാമദീപം ഗ്രന്ഥശാല ഉന്നതവിജയികളെ അഭിനന്ദിക്കുന്നതിനും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിനുമായി ചേർന്ന സമ്മേളനം സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്തു. ബഷീർ, വെളിച്ചത്തിൻ്റെ പ്രവാചകൻ എന്ന വിഷയം മാവേലിക്കര ഏ. ......
ചെങ്ങന്നൂർ: കുട്ടികൾക്ക് ലഭിക്കുന്ന ഏത് അംഗീകാരവും അവരുടെ ജീവിതത്തിൽ വലിയൊരു കാര്യമായി നിലനിൽക്കുമെന്നും, ഇന്ന് അവർക്ക് ലഭിക്കുന്ന പ്രോത്സാഹനം ജീവിതകാലം മുഴുവൻ മുന്നോട്ടുള്ള പ്രയാണത്തിന് വലിയൊരു ഊർജമായി കൂടെയുണ്ടാകുമെന്നും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഒരു കാലത്ത് ഇന്ത്യൻ സിവിൽ സർവീസിൽ
മലയാളികളായിരുന്നു കൂടുതൽ ഉൾപ്പെട്ടിരുന്നത്. ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ, സ്കൂളുകൾ, വിവിധ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവർ, വ്യക്തിഗത നേട്ടം കൈവരിച്ചവർ എന്നിവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച എംഎൽഎ പ്രതിഭാ പുരസ്കാരം 2026 പുത്തൻകാവ് മെട്രോപോലീറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു. ......
തിരുവനന്തപുരം: നിയമസഭയിലുണ്ടായ ബഹളത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം ഒട്ടും ശരിയായില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ......
കണ്ണൂർ സി.പി.എമ്മിൽ ഇപ്പോൾ ഒരേസമയം രണ്ടു സിനിമകൾ ഓടുകയാണ്. ഒന്നാമത്തെ തിയേറ്ററിൽ എം.വി.......
കേരള രാഷ്ട്രീയത്തിലെ ആ തുഗ്ലക്ക് സർക്കസ് തിരുവനന്തപുരത്തെ ഒരു സായംസന്ധ്യയിലാണ് അരങ്ങേറിയത്. കഥയിലെ നായകൻ മറ്റാരുമല്ല, സാക്ഷാൽ കെ. മുരളീധരൻ.......
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ പ്രമുഖ കപ്പൽ ചാലായ എം.എസ്.സിക്ക് വിൽക്കാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിന് കടുത്ത നിബന്ധനകളോടെ തടയിടാൻ സംസ്ഥാന സർക്കാർ. ഓഹരി കൈമാറ്റം പൂർണ്ണമായി തടയുന്നതിന് പകരം, തുറമുഖത്തിൽ എം.എസ്.സിക്ക് യാതൊരുവിധ കുത്തക അവകാശവും ഉണ്ടാകില്ലെന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തി പുതിയ അനുബന്ധ കരാർ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.
ഒരു കപ്പൽ കമ്പനിക്ക് മാത്രമായി കുത്തകാവകാശം നൽകിയാൽ മറ്റ് പ്രമുഖ ഷിപ്പിംഗ് കമ്പനികൾ വിഴിഞ്ഞത്തെ ഉപേക്ഷിക്കുമെന്നും ഇത് തുറമുഖത്തിന്റെ ഭാവിയെ ബാധിക്കുമെന്നുമുള്ള ആശങ്കയെത്തുടർന്നാണ് ഈ നീക്കം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന
ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷയിൽ സർക്കാർ അതീവ ജാഗ്രതയോടെയാണ് തീരുമാനമെടുക്കുക. ......